KSDLIVENEWS

Real news for everyone

300 മില്യണ്‍ ഡോളറിന്റെ റഡാര്‍ സംവിധാനം ഇറാന്‍ തകര്‍ത്തതായി സമ്മതിച്ച് യുഎസ്

SHARE THIS ON

വാഷിങ്ടണ്‍: യുഎസിന്റെ നിര്‍ണായക റഡാര്‍ സംവിധാനം ഇറാന്‍ തകര്‍ത്തുവെന്ന് അമേരിക്ക ഒടുവില്‍ സ്ഥിരീകരിച്ചു. ഗള്‍ഫിലെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും 300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതുമായ ഥാഡ് (THAAD) റഡാര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നത്. ഇത് മേഖലയിലെ പ്രതിരോധസംവിധാനം ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഥാഡ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന റഡാറും അനുബന്ധ ഉപകരണങ്ങളും ജോര്‍ഡനിലെ മുവഫഖ് സല്‍തി എയര്‍ബേസില്‍ വെച്ചാണ് തകര്‍ക്കപ്പെട്ടത്. ഇറാനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യം ആക്രമണം തുടങ്ങിയതോടെയാണ് ഇറാന്‍ തിരിച്ചടി ആരംഭിച്ചത്. ഇസ്രായേലിലും ഗള്‍ഫ് നാടുകളിലുള്ള യുഎസ് സൈനിക താവളങ്ങളിലും ഇറാന്‍ നാശം വിതച്ചു. ഇറാന്‍ പ്രത്യാക്രമണം തുടങ്ങി ആദ്യ ദിവസങ്ങളില്‍തന്നെ ഥാഡും തകര്‍ക്കപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞാണ് സംഭവം യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!