KSDLIVENEWS

Real news for everyone

കേരളം കടുത്ത പാചകവാതക പ്രതിസന്ധിയില്‍; പകുതിയോളം ഹോട്ടലുകള്‍ പൂട്ടി

SHARE THIS ON

തിരുവനന്തപുരം: അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനുമേല്‍ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളം കടുത്ത പാചകവാതക പ്രതിസന്ധിയില്‍.

സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകള്‍ അടച്ചതോടെ വലഞ്ഞ് ജനം. വാണിജ്യ സിലിണ്ടര്‍ ലഭ്യത കുറഞ്ഞതോടെ വിറകടുപ്പുകളെ ആശ്രയിച്ചാണ് ഹോട്ടലുകള്‍ പിടിച്ചു നില്‍ക്കുന്നത്.

സഊദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയില്‍ എത്തുമെന്നും ഇത് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്. കരിഞ്ചന്തയില്‍ പാചകവാതകം വില്‍ക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഹോട്ടലുകള്‍, തട്ടുകട, ഹോസ്റ്റല്‍ മെസ്, കാന്റീനുകള്‍ എന്നിവ പലതും അടച്ചുപൂട്ടുകയോ മെനു വെട്ടിക്കുറക്കുകയോ വില വര്‍ധിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

പലയിടത്തും വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. രാജ്യത്ത്് വാണിജ്യ പാചകവാതകത്തിനാണ് പ്രതിസന്ധി തുടരുന്നത്. നിലവില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജിയ്ക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!