രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല: തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും; കേന്ദ്ര പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ത്യയിലെ ഊർജ്ജ വിതരണം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.
ജനങ്ങൾ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണം. എല്ലാ പൗരന്മാർക്കും തടസ്സമില്ലാതെ ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ എത്തുന്നു. എട്ടുലക്ഷം മെട്രിക് ടണ്‍ എല്‍.പി.ജി എത്തിക്കൊണ്ടിരിക്കുന്നു. യു.എസ്., റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് കപ്പലുകള്‍ പുറപ്പെട്ടു
ഒരുമാസത്തേക്കുള്ള എല്‍.പി.ജി ഒരുക്കിയെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ ചർച്ചയാകും. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി യോഗം ചേരുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

