KSDLIVENEWS

Real news for everyone

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഒരുക്കങ്ങൾ പൂർത്തിയായി, നടപടിക്രമങ്ങൾ വിവരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

SHARE THIS ON

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

140 ആർഒമാരും 1340 അഡീഷണൽ എആർഒമാരും 4208 സൂക്ഷ്മനീരീക്ഷകരും (മൈക്രോ ഒബ്സർവർ ) 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻ്റുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാവുക ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ ഇവിഎമ്മുകളാണ് എണ്ണുന്നത്.

ആദ്യമെണ്ണിത്തുടങ്ങുന്നത് പോസ്റ്റൽ ബാലറ്റുകളാണ്. ഒരു കേന്ദ്രത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിങ് മേശകൾ ക്രമീകരിക്കും. പോസ്റ്റൽ ബാലറ്റുകൾക്ക് 500 എണ്ണത്തിന് ഒന്നെന്ന ക്രമത്തിൽ പ്രത്യേകം കൗണ്ടിങ് ടേബിളുകളും ഓരോന്നിനും എആർഒ എന്ന നിലയിലും ക്രമീകരിക്കും.

പോളിങ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ഇസിഐ ഒബ്സർവറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സാക്ഷിയാക്കി, വീഡിയോ റെക്കോർഡിങ് നടത്തിയാണ് തുറക്കുക. വോട്ടെണ്ണമ്പോൽ കൺട്രോൾ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്തുവെയ്ക്കും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെയും ( ഇ വി എം ) ബൂത്തിൽ പോൾ ചെയ്തു വോട്ടുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടെന്ന് കണ്ടാൽ വിവിപാറ്റ് സ്ട്രിപ്പുകൾ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) എണ്ണും. വിവിപാറ്റ് സ്ട്രിപ്പുകളിൽ സ്ഥാനാർത്ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉൾപ്പെടും.

ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17 സി പാർട്ട് ഒന്നിലെ വിവരങ്ങളുമായി ഒത്തുനോക്കു ബൂത്തിൽ ഇ വി എമ്മിൽ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ്. കൃത്യത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ഓരോ റൗണ്ടിലെയും 2 ഇ ഒബ്‌സർവർ എണ്ണും, ഒരോ മണ്ഡലങ്ങളിലെയും ബൂത്തുകളിലെ വീതം വിവിപാറ്റും നിർബന്ധമായും എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!