KSDLIVENEWS

Real news for everyone

തമിഴകത്ത് വിജയ് സൂപ്പർഹിറ്റ്: ചിത്രത്തിലില്ലാതെ സ്റ്റാലിൻ; ബംഗാളിൽ ഇരുന്നൂറും കടന്ന് ബിജെപി; അസമിൽ ഹാട്രിക്

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സൂപ്പർഹിറ്റ്. ടിവികെയുടെ കന്നിപ്പോരാട്ടത്തിന് വിജയ്യുടെ അതേ താരമൂല്യമുണ്ട്. ഭരണകക്ഷിയായ ഡിഎംകെയെ നിലംതൊടീക്കാതെയാണ് വിജയ് ടിവികെ ജയം നേടിയത്. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുതൽ കൃത്യമായ ആധിപത്യ ജയം വിജയ്ക്കും ടിവികെയ്ക്കും ഉണ്ടായിരുന്നു. 234  സീറ്റുകളിൽ‍ ഭൂരിപക്ഷത്തോട് അടുത്തുകഴിഞ്ഞു ടിവികെ. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ സ്വന്തം മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായ വിഎസ് ബാബുവിനോട് ദയനീയമായി തോറ്റു. തൊട്ടതെല്ലാം വെട്രിയാക്കി വിജയ് മുന്നേറ്റം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!