KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി

SHARE THIS ON

ദില്ലി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.

മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോഗം നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, കോൺഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ടുള്ള വിജയ്‍യുടെ കത്തിൽ തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ട് ഹൈക്കമാൻഡ്. തമിഴ്നാട്ടിലെ ജനവിധിയുടെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അതേസമയം, രാജിവെച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ട മണ്ഡലമായ കൊളത്തൂരിൽ റോഡ് ഷോ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!