കാസർകോട് ജില്ലാ കിസാൻ സേന നേതാവ് ഷുക്കൂർ കാണാജെ തൂങ്ങിമരിച്ച നിലയിൽ; വിട വാങ്ങിയത് നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച കർഷകൻ

കാസർകോട്: മുൻ കോൺഗ്രസ് പ്രവർത്തകനും കിസാൻ സേനാ സംസ്ഥാന -ജില്ലാ നേതാവുമായ ഷുക്കൂർ കാണാജെ (55)യെ തറവാട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിവ് പോലെ ചൊവ്വാഴ്ച്‌ച രാവിലെ പുത്തിഗെ, കട്ടത്തടുക്കയിലെ വീട്ടിൽ നിന്ന് കാണാ ജെയിലെ തോട്ടത്തിലേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും.
സുഹൃത്തുക്കളും ഫോൺ വിളിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേതുടർന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ കാണാജയിലെ തോട്ടത്തിന് സമീപത്തുള്ള തറവാട് വീട്ടിൽ എത്തുകയായിരുന്നു. വീടിനകത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി കർഷക സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഷുക്കൂറിന്റെ ആത്മഹത്യ നാടിനെ കണ്ണീരിലാഴ്ത്തി.
ഭാര്യ: സസ്മ. മക്കൾ: ഫാത്തിമത്ത് സുസ സസ, സിസാൻ സഹോദരങ്ങൾ: അലി, അസീസ്, നസീമ, പരേതയായ ഉമ്മാലി.

