KSDLIVENEWS

Real news for everyone

മെലനിക്കിരിക്കട്ടെ മെലഡി: ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

SHARE THIS ON

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയന്‍ പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവെച്ചു. അഞ്ചു രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി റോമിലെത്തിയത്. സമ്മാനത്തിന് നന്ദിയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനി പ്രതികരിച്ചു.

സമ്മാനത്തിന് നന്ദി എന്ന കുറിപ്പോടെയാണ് മിഠായി പാക്കറ്റുമായി ഇരുനേതാക്കളും നില്‍ക്കുന്ന വീഡിയോ മെലനി പങ്കുവച്ചത്. പ്രധാനമന്ത്രി മോദി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ വളരെ നല്ല മിഠായി എന്ന് ജോര്‍ജിയ പറയുന്നതും അതിന് പിന്നാലെ ‘മെലഡി’ എന്ന് മോദി പറയുന്നതു.മാണ് വീഡിയോയിലുള്ളത്. മെലനിക്കൊപ്പമുള്ള ചിത്രങ്ങള്‍ നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്.

മോദിയും മെലനിയും ‘മെലഡി’യെന്ന വാക്കുമായി ബന്ധപ്പെട്ട് വൈറലായിരുന്നു. കഴിഞ്ഞ സന്ദര്‍ശനത്തിനിടെ ഇരുവരുടേയും പേര് ചേര്‍ത്താണ് ‘മെലഡി’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്.

നിമിഷങ്ങൾക്കകം വീഡിയോ ആഗോളതലത്തിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ മാത്രം റീൽ 70 മില്യണിൽ അധികം പേരാണ് വീഡിയോ കണ്ടത്. ഇതോടെ മെലഡി മിഠായി നിർമാതാക്കളായ പാർലെയുടെ ഓഹരി വിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.

അതേസമയം, പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി ഇറ്റലിയില്‍ മിഠായി വിതരണം ചെയ്യുന്ന തിരക്കിലെന്നാണ് പരിഹാസം. കര്‍ഷകരും യുവാക്കളും തൊഴിലാളികളും പ്രതിസന്ധിയിലാണ് പ്രധാനമന്ത്രി റീലുകള്‍ ഉണ്ടാക്കുന്നു, ചിരിക്കുന്നു, ബിജെപിക്കാര്‍ ഇതിന് കയ്യടി നല്‍കുന്നു. ഇത് നേതൃത്വം അല്ല പ്രഹസനമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!