KSDLIVENEWS

Real news for everyone

980 ദിവസങ്ങൾക്കു ശേഷം ബ്രസീൽ ജേഴ്സിയിൽ; കണ്ണീരണിഞ്ഞ് നെയ്മർ, ജയിച്ച ശേഷം മകൾക്കടുത്തേക്ക്

SHARE THIS ON

മിയാമി: ഒടുവിൽ 981 ദിവസങ്ങൾക്കു ശേഷം സൂപ്പർ താരം നെയ്മർ ബ്രസീൽ ജേഴ്‌സിയിൽ കളിക്കാനിറങ്ങി. ലോകകപ്പിൽ സ്‌കോട്ട്‌ലൻഡിനെതിരായ ഗ്രൂപ്പ് സിയിലെ നിർണായകമായ അവസാന മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. 76-ാം മിനിറ്റിൽ മാത്യുസ് കുന്യയ്ക്ക് പകരക്കാരനായാണ് താരം ഇറങ്ങിയത്.

പരിക്കിനെ തുടർന്ന് മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരവും ഹെയ്തിക്കെതിരായ രണ്ടാം മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരം 3-0ന് ജയിച്ച ബ്രസീൽ ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടിലെത്തിയത്.

മത്സരം അവസാനിച്ചതിനു പിന്നാലെ ഗ്രൗണ്ടിലുണ്ടായിരുന്ന പങ്കാളി ബ്രുണ ബിയാൻകാർഡിയുടെയും തന്റെ കുഞ്ഞ് മകളുടെയും അടുത്തേക്കാണ് നെയ്മർ പോയത്. ഇടയ്ക്ക് താരം കണ്ണീരണിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!