വ്യാജ ആത്മീയ ചികിത്സയും ആഭിചാരക്രിയയും പുറത്ത്, തേൻ, വെള്ളം, കുപ്പി അങ്ങനെ പലതും,
ചെർക്കളയിലെ ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ റെയ്ഡ്

കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയില്‍ കാസർകോട് ചെർക്കളയില്‍ റെയ്ഡ്. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഇയാള്‍ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേൻ, വെളളം, വിവിധ കുപ്പികള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങള്‍ എല്ലാം മാറ്റിയതാണ് സഹായി മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു മൂന്നു മണിക്കൂർ നീണ്ട റെയ്ഡ് നടന്നത്.

