കാസർഗോഡ് വീട്ടുകാർ കയ്യൊഴിഞ്ഞ കാൻസർ രോഗിയുടെ മൃതദേഹം മുസ്ലിം ലീഗ് നേതാവ് ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു

കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന അന്ത്യകർമങ്ങൾ നിർവഹിക്കുന്നു
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മീഞ്ച ഗ്രാമപഞ്ചായത്തിലെ ചിഗുരുപാടെ സ്വദേശിയായ നാരായണൻ തോട്ടത്തൊടിയാണ് (64) മരിച്ചത്. ഏകദേശം ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗമാണ് ഇർഫാനയാണ് സംസ്കാരം നടത്തിയത്.
‘പറഞ്ഞിട്ടുണ്ടെങ്കിൽ പറഞ്ഞെന്ന് ഞാൻ പറയും’; വിവാദ പോസ്റ്ററിന് കേസ് കൊടുത്തതിൽ മന്ത്രി പി.കെ ബഷീർ
‘മയക്കുമരുന്നല്ല, കുട്ടിക്കുള്ള ഗുളിക പൊടിക്കുന്നത്;’ വൈറലായ ദൃശ്യങ്ങളിൽ തമിഴ്നാട് മന്ത്രി
‘അത് റെജി ചെറിയാന് മറുപടിയല്ല; എന്നോട് പറഞ്ഞത്’; ‘മൈക്ക് പിഴ’യില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
20 വർഷം മുമ്പു വരെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്ന നാരായണനെ ഒരുമാസം ഗ്രാമത്തിലെ ഒരു കടയുടെ വരാന്തയിൽ മരണാസന്നാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മീഞ്ച പഞ്ചായത്ത് ചിഗുരുപാടെ വാർഡ് അംഗം ഷെരീഫ് ചിനാൽ ഇർഫാനയുടെ സഹായം തേടി. ഉപ്പളയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന ഷെയ്ഖ് സായിദ് വൃദ്ധസദനവും അവർ നടത്തുന്നുണ്ട്.
“ഞങ്ങളുടെ വൃദ്ധസദനത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നപ്പോൾ അദ്ദേഹം മരണാസന്നനായിരുന്നു. വാരിയെല്ലുകൾ വ്യക്തമായി കാണാമായിരുന്നു.”
ഏഴ് ദിവസമായി താൻ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് നാരായണൻ അവരോട് പറഞ്ഞു. “ഞാൻ സ്ഥലവാസികളോട് അന്വേഷിച്ചപ്പോൾ അവർ സ്ഥിരീകരിക്കുകയും ചെയ്തു,” ഇർഫാന പറഞ്ഞു. വായിൽ കാൻസർ ബാധിച്ച് ചികിത്സ ലഭിക്കാത്തതിനെ തുടർന്നുണ്ടായ ദുര്‍ഗന്ധം അസഹ്യമായിരുന്നു.
ഷെയ്ഖ് സായിദ് ഫൗണ്ടേഷന്റെ സന്നദ്ധപ്രവർത്തകർ അദ്ദേഹത്തെ ഷേവ് ചെയ്ത് കുളിപ്പിച്ച് വൃത്തിയാക്കി. തുടർന്ന് ഇർഫാന ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കൽ ഓഫീസറെയും വിവരം അറിയിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നാരായണനെ മാറ്റാൻ നിർദേശം ലഭിച്ചു.
“അവിടെ കിടക്ക ലഭ്യമല്ലായിരുന്നു. അദ്ദേഹത്തിന് പാലിയേറ്റീവ് പരിചരണം ആവശ്യമായതിനാൽ ഞങ്ങൾ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി,” അവർ പറഞ്ഞു. ചികിത്സയ്ക്കിടെ നാരായണന്റെ കുടുംബാംഗങ്ങളെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചതായും ഇർഫാന പറഞ്ഞു. “അടുത്ത് താമസിക്കുന്ന സഹോദരി കമലയെ ഞങ്ങൾ വിളിച്ചു, പക്ഷേ അവർ പരിചരിക്കാൻ തയ്യാറായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനുശേഷവും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരെയും പലതവണ ബന്ധപ്പെട്ടു. ആദ്യ ഭാര്യയുടെ ഇളയ സഹോദരിയായിരുന്നു നാരായണന്റെ രണ്ടാമത്തെ ഭാര്യ.
എന്നാൽ അദ്ദേഹവുമായി ഇനി ബന്ധമൊന്നുമില്ലെന്ന് അവർ വ്യക്തമാക്കി,” ഇർഫാന പറഞ്ഞു.
ആദ്യ വിവാഹത്തിൽ മക്കളുണ്ടായിരുന്നു. രണ്ടാമത്തെ ഭാര്യ വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
നാരായണന് ചെറുപ്പകാലത്ത് അക്രമസ്വഭാവം ഉണ്ടായിരുന്നതിനാലാണ് കുടുംബം അദ്ദേഹത്തിൽ നിന്ന് അകലം പാലിച്ചിരുന്നതെന്ന് ഇർഫാനയുടെ ഭർത്താവ് ഇക്ബാൽ പറഞ്ഞു.
മരണശേഷവും മഞ്ചേശ്വരം പോലീസ് കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. എന്നാൽ ബന്ധുക്കളാരും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഭാര്യമാരും മക്കളും സഹോദരിയും ഇർഫാനയ്ക്ക് മൃതദേഹം ഏറ്റെടുത്ത് ശവസംസ്കാര ചടങ്ങുകൾ നടത്താൻ രേഖാമൂലം സമ്മതം നൽകി.
മെഡിക്കൽ കോളജ് സൂപ്രണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആംബുലൻസിൽ ഉപ്പളയിലേക്ക് കൊണ്ടുപോയ മൃതദേഹം ചെറുഗോളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ഇർഫാന മക്കളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നിർവഹിച്ച് ചിതയ്ക്ക് തീ കൊളുത്തി.
സാമൂഹിക പ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ എന്നിവരും സേവാഭാരതി പ്രവർത്തകനായ രഘുവും അന്ത്യകർമങ്ങളിൽ സജീവമായി പങ്കെടുത്തു.

