KSDLIVENEWS

Real news for everyone

പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ അറിയിച്ചില്ല; പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

SHARE THIS ON

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങി. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് 2.50ന് തിരിച്ച വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്യാനായി പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിനു മുന്നേ അദ്ദേഹം പാർട്ടി ആസ്ഥാനത്ത് നിന്നും ഇറങ്ങിയിരുന്നു. കേരളഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.

വിമാനത്താവളത്തിൽ എത്തിയ ശേഷം ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് അദ്ദേഹത്തിന് ഒപ്പമുള്ളവർ പറയുന്നത്. നിലവിൽ അദ്ദേഹം വിമാനത്താവളത്തിൽ തുടരുകയാണ്.

പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. പിണറായി വരുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ അറിയിച്ചിരുന്നില്ല. ഇനി രാത്രി 7.10നുള്ള വിമാനത്തിൽ പിണറായി കേരളത്തിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!