രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 86,83,917 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 80,66,502 ലക്ഷവും ;
24 മണിക്കൂറിനിടെ 47,905 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 550 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെയും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ നിലവില്‍ വൈറസ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 4,89,294 പേരാണ്. കഴിഞ്ഞദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 5363 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 52,718 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 80,66,502 ആയി ഉയര്‍ന്നു. അതേസമയം ഇന്നലെ 47,905 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 86,83,917 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ മൂലം 550 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,28,121 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

