ഐപിഎൽ ആവേശം വാനോളം ഉയർത്തി +2 കൂട്ടായ്മ പ്രവചന മത്സരം നടത്തി

തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഭാഗമായി ഐപിഎൽ മത്സരങ്ങളുടെ പ്രവചന മത്സരം നടത്തി.
ഐപിഎൽ പോലെ തന്നെ ആവേശം നിറച്ച ഓരോ ദിവസങ്ങളുടെയും പ്രവചനം കൊറോണ കാലത്ത് ആവേശം നിറയ്ക്കുന്നതായിരുന്നു.
മത്സരത്തിൽ 97 പോയിൻ്റ് വീതം നേടിയ അമീർ, സിറാജ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിൻ്റ് നേടി റഹീം രണ്ടാം സ്ഥാനവും 87 പോയിൻ്റുമായി സമദ് ബിൻദാസ് മൂന്നാം സ്ഥാനവും നേടി..
കമാൽ കോപ്പ, കരീം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കൊറോണ കാലത്തിനു ശേഷം ഓൺലൈൻ ക്രിക്കറ്റ്, പ്രവചന മത്സരങ്ങൾ കൊണ്ട് വ്യത്യസ്തമായ പരിപാടികളുമായി സൗഹാർദം പങ്കിടുകയാണ് 2005-07 ലെ തൻബീഹുൽ കമ്പ്യൂട്ടർ സയൻസ് പൂർവ വിദ്യാർത്ഥി ഗ്രൂപ്പ്.

