നിടുംബ ചള്ളുവക്കോട് ഉമ്മൻ ചാണ്ടി സ്മാരക മന്ദിരം 19ന് സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്യും

ചെറുവത്തൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിടുംബ ചള്ളുവക്കോട് യൂണിറ്റിനായി പുതുതായി നിർമിച്ച ഓഫീസ് കെട്ടിടമായ ഉമ്മൻചാണ്ടി സ്മാരക മന്ദിരം 19-ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൃക്കരിപ്പൂർ നിയോജകമണ്ഡലം എം.എൽ.എ സന്ദീപ് വാര്യർ ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷത വഹിക്കും. തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി ജയിച്ച യു.ഡി.എഫ് എം.എൽ.എ ഉമ്മൻചാണ്ടി സ്മാരകം മന്ദിരം ഉദ്ഘാടനം ചെയ്യുന്നതും ചരിത്ര നിയോഗമാണെന്ന് ഭാരവാഹികൾ പറഞ്ഞു. നാല് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിരവധി തവണ മാറ്റിവെച്ചതാണ്. വില കൊടുത്തുവാങ്ങിയ സ്ഥലത്ത് 15 ലക്ഷം രൂപ ചിലവിൽ ആണ് കെട്ടിടം പണിതത്.
ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടക്കുന്ന പൊതുപരിപാടിയിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യാതിഥിയാകും. ചടങ്ങിൽ സേവാദൾ സംസ്ഥാന കമ്മിറ്റി ചെയർമാൻ രമേശൻ കരുവാച്ചേരി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. രാജേന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മിനി ചന്ദ്രൻ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.വി. കുഞ്ഞിരാമൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജവാദ് പുത്തൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് ജോസഫ്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് അംഗം ടി. പി ധനേഷ് എന്നിവർ പങ്കെടുക്കും. സംഘാടക സമിതി കൺവീനർ വി. ബാലൻ സ്വാഗതവും ട്രഷറർ പി.ടി. ഭാസ്കരൻ നന്ദി രേഖപ്പെടുത്തും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം താവം ഗ്രാമവേദിയുടെ നാടൻപാട്ട് പരിപാടിയായ ‘വടക്കൻ പെരുമ’ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ മുൻ മണ്ഡലം പ്രസിഡണ്ടും ഐ.എൻ.ടി. യു.സി ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി.വി കുഞ്ഞിരാമൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. പ്രഭാകരൻ, ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ശ്രീധരൻ കുടുക്കേൻ, സേവാതൽ മണ്ഡലം കമ്മിറ്റി ചെയർമാൻ എ. പീതാംബരൻ, ശ്രീധരൻ നിടുംബ എന്നിവർ സംബന്ധിച്ചു

