KSDLIVENEWS

Real news for everyone

കാസർകോഡ് സിറ്റി ഗോൾഡിൽ ഹിസ്താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

SHARE THIS ON

കാസർകോഡ്: ആഭരണ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്സിബിഷന് കാസർകോഡ് സിറ്റി ഗോൾഡ് ഷോറൂമിൽ തുടക്കമായി. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ ഖദീജ ജാഫർ, ജാഫർ കമാൽ എന്നിവർ ചേർന്ന് എക്സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

സിറ്റി ഗോൾഡ് ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ തംജീദ്, ഡയറക്ടർമാരായ ഇർഷാദ്, നൗഷാദ്, ദിൽഷാദ് എന്നിവർ പങ്കെടുത്തു.

എക്സിബിഷനിലെ ആദ്യ സ്വർണ്ണാഭരണ വിൽപ്പന സി.എം. അബ്ദുൽ റഹിമാനും, രണ്ടാമത്തെ സ്വർണ്ണാഭരണ വിൽപ്പന ശ്രീ. ഷുഹൈബ്,  ശ്രീമതി. നാസിയ എന്നിവർക്കും നൽകി നിർവ്വഹിച്ചു. കൂടാതെ, ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വിൽപ്പന ഹസീന റഹീമും, രണ്ടാമത്തെ വിൽപ്പന ഷഹാന എ.കെ.യും സ്വീകരിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത മനോഹരവും വൈവിധ്യമാർന്നതുമായ പ്രീമിയം ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ജൂലൈ 15 മുതൽ ആരംഭിച്ച ഈ പ്രദർശനത്തിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. എക്സിബിഷനോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് സിറ്റി ഗോൾഡ് നൽകുന്നത്. ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 12,000 രൂപയുടെ ഡിസ്‌കൗണ്ടും, പ്രീമിയം സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 40% വരെ ആകർഷകമായ ഡിസ്കൗണ്ടും ഈ എക്സിബിഷനിലൂടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!