മലപ്പുറത്ത് 60, പാലക്കാട്ട് 30; പ്ലസ് വണ്ണിന് 120 അധികബാച്ച് അനുവദിച്ചു; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കി. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർകോട് (10) എന്നീ ജില്ലകളിലാണ് താത്കാലിക അധികബാച്ചുകൾ അനുവദിച്ചത്.
ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇതുപ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

