KSDLIVENEWS

Real news for everyone

നോട്ട് ക്ഷാമം പരിഹരിക്കാൻ പുത്തൻ കറൻസികളെത്തി

SHARE THIS ON

കോഴിക്കോട് : ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിവിധ ദേശസാത്‌കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതില്‍ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാല്‍കൃത ബാങ്കുകളിലേക്കുമുള്ളതാണ്.

തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കറന്‍സിയുമായി നാല് വാഗണുകള്‍ ഉള്‍പ്പെട്ട പ്രത്യേക പാര്‍സല്‍ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളില്‍ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണില്‍ രാത്രി ആര്‍.ബി.ഐ.യിലേക്ക് കൊണ്ടുപോയി.ജില്ലയിലെ കറന്‍സി ചെസ്റ്റുകളുള്ള വിവിധ ബാങ്കുകളിലേക്ക് ഇവ എത്തിച്ചു.

കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയില്‍വേ സ്റ്റേഷനിലും പുലര്‍ച്ചെ മുതല്‍ റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും എ.ആര്‍. ക്യാമ്ബിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവല്‍ ഒരുക്കിയത്. ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!