KSDLIVENEWS

Real news for everyone

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ തിളങ്ങി രണ്ട് വയസ്സുകാരൻ അബ്ദുള്ള റീഹാൻ മഹറൂഫ്; കാസർഗോഡിന് അഭിമാന നിമിഷം.

SHARE THIS ON

കാസർഗോഡ്: അപാരമായ ഓർമ്മശക്തിയും കഴിവുകളും കൊണ്ട് ശ്രദ്ധേയനായ രണ്ട് വയസ്സുകാരൻ അബ്ദുള്ള റീഹാൻ മഹറൂഫിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ‘IBR അച്ചീവർ’ (IBR Achiever) ബഹുമതി നൽകിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഈ കൊച്ചുമിടുക്കന്റെ നേട്ടത്തെ ആദരിച്ചത്. ബോവിക്കാനം ഇസ്സത്ത് നഗറിലെ മഹറൂഫ് – അഷ്രീഫ ദമ്പതികളുടെ മകനാണ് ഈ കൊച്ചുമിടുക്കൻ.
മലയാളത്തിലും ഹിന്ദിയിലും 1 മുതൽ 5 വരെയും, അറബിയിലും ഇംഗ്ലീഷിലും 1 മുതൽ 20 വരെയും എണ്ണാൻ ഈ ചെറിയ പ്രായത്തിൽ തന്നെ റീഹാന് സാധിക്കുന്നുണ്ട്. കൂടാതെ 9 വളർത്തുമൃഗങ്ങൾ, 9 വാഹനങ്ങൾ, 10 നിറങ്ങൾ, 10 രൂപങ്ങൾ (shapes), 13 വന്യമൃഗങ്ങൾ, 15 പഴങ്ങൾ, 19 ശരീരഭാഗങ്ങൾ എന്നിവ തെറ്റുകൂടാതെ തിരിച്ചറിയാനും ഈ മിടുക്കന് കഴിയും.
ആഴ്ചയിലെ ദിവസങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾ, അവയുമായി ബന്ധപ്പെട്ട വാക്കുകൾ എന്നിവ ചൊല്ലുന്നതിനൊപ്പം നൂറോളം ഇംഗ്ലീഷ് വാക്കുകൾ കൃത്യമായി വായിക്കാനും റീഹാന് സാധിക്കുന്നുണ്ട്. റീഹാന്റെ ഈ സവിശേഷ കഴിവുകൾ വിഡിയോ തെളിവുകൾ സഹിതം പരിശോധിച്ച ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ എഡിറ്റോറിയൽ ബോർഡ് ‘IBR അച്ചീവർ’ ആയി തിരഞ്ഞെടുത്തത്.
2023 ഡിസംബർ 8-ന് ജനിച്ച റീഹാൻ മഹറൂഫ് അബ്ദുള്ളയുടെ ഈ മികച്ച നേട്ടത്തിൽ കുടുംബാംഗങ്ങളും ഇസ്സത്ത് നാഗറിലെ നാട്ടുകാരും വലിയ സന്തോഷത്തിലാണ്.

error: Content is protected !!