സ്വർണ്ണ വില പവന് 200 രൂപ കൂടി 37960 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്ച നേരിയ വർധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളെതുടർന്ന് ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1,876.92 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ദേശീയ വിപണിയിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.07ശതമാനം ഉയർന്ന് 50,635 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

