KSDLIVENEWS

Real news for everyone

വീണ എന്റെ മകളായതുകൊണ്ടാണ് വിചിത്ര നടപടികൾ: ഞാനും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടല്ല; പിണറായി

SHARE THIS ON

തിരുവനന്തപുരം: ഞാനും തന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ. തന്റെ മകളായത്‌കൊണ്ടാണ് ഇഡിയുടെ വിചിത്രമായ നടപടികൾ വരുന്നതെന്നും പിണറായി വ്യക്തമാക്കി. സാധാരണ ഏതെങ്കിലും കേസിൽ ഇഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോയെന്നും പിണറായി ചോദിച്ചു.

ലാവലിൻ കേസിനെ സംബന്ധിച്ചും പിണറായി ഓർമിപ്പിച്ചു.

‘എനിക്കെതിരെ ഒരു സിബിഐ അന്വേഷണം ഉണ്ടായിരുന്നു.1996-ൽ കണ്ണൂരിൽ വന്ന് എനിക്ക് കോടികൾ നൽകിയെന്നായിരുന്നു പരാതി. ഞാൻ വൈദ്യുതി മന്ത്രി ആകാനിടയുണ്ട് എന്നാണ് പരാതിക്കാരൻ പറഞ്ഞത്. ഞാനും ഞങ്ങളും ഇത്തരം കാര്യങ്ങളിൽ അന്വേഷണങ്ങളിൽ പൂർണ്ണമായി സഹകരിക്കും.എന്റെ നിലപാടാണ് ശരിയെന്ന് സിബിഐക്ക് ബോധ്യമായി’ പിണറായി പറഞ്ഞു.

‘ചില ആളുകൾ ദീർഘകാലമായി പിന്നാലെ കൂടിയിട്ടുണ്ട്. ഏതൊക്കെ തരത്തിൽ പെടുത്താൻ പറ്റുമെന്നാണ് ശ്രമിക്കുന്നത്. അന്വേഷണ ഏജൻസികൾ അവർക്ക് മുന്നിൽ വരുന്ന പരാതികളിൽ അന്വേഷണം നടത്തുന്നതിന് ആരും എതിര് പറയുന്നില്ല. എന്നാൽ ഇവിടെ ഉണ്ടായത് വീണ എന്റെ മകളാണ് എന്നതിന്റെ പേരിലാണ് പ്രശ്‌നങ്ങൾ ഉയർന്നുവന്നത്. വീണ ഭയങ്കര സ്വത്ത് കാരിയല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. എത്രയാണെന്ന് എല്ലാവർക്കും അറിയാം. എന്റെ മകളായത്‌കൊണ്ട് വിചിത്രമായ നടപടികൾ വരുന്നു. സാധാരണ ഏതെങ്കിലും കേസിൽ ഇഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോ. പത്രക്കുറിപ്പിൽ എന്തിനാണ് എന്റെ സ്ഥാനപ്പേര് അടക്കം എന്തിനാണ് നൽകിയത്.

പിണറായി വിജയന് നേരെ എന്തും പറയാമെന്നാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ നൽകുന്നതിന് വീണയുടെ ഭാഗത്ത്‌നിന്ന് മടിയുണ്ടാകില്ല. എനിക്ക് പൂർണ്ണബോധ്യമുണ്ട്. ഞാനും എന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടിലും ഏർപ്പെട്ടിട്ടില്ല’ പിണറായി കൂട്ടിച്ചേർത്തു.

ഈ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കും. ഇതിൽ കറപുരട്ടാമെന്ന് ആരും ധരിക്കേണ്ടയെന്നും പിണറായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!