KSDLIVENEWS

Real news for everyone

നേപ്പാളില്‍ അകപ്പെട്ട മലയാളികള്‍ എത്ര. 53 പേ‍ര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു. പലര്‍ക്കും പരസ്പ്പരം വിളിക്കാൻ പോലും കഴിയുന്നില്ല

SHARE THIS ON

തിരുവനന്തപുരം: നേപ്പാള്‍ പ്രളയത്തില്‍ മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു.

ആയിരക്കണക്കിന് ആളുകളെ കുറിച്ച്‌ വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികള്‍ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികള്‍ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോർക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്ക വ്യക്തമാക്കുന്നത്. ട്രാവല്‍ ഏജൻസികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാൻ കഴിയും. വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ദുരന്തത്തില്‍ നേപ്പാളില്‍ വാർത്താ വിനിമയ സംവിധാനം പൂ‍ർണ്ണമായും തകർന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെല്‍പ്പ് ഡസ്ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാല്‍ കുടുംബമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

നടുക്കുന്ന കാഴ്ച

ഒരു ഗ്രാമം തന്നെ ഒലിച്ച്‌ പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്ലോഗർ ആല്‍വിൻ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് പൊട്ടി. നടക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികള്‍ ബന്ധപ്പെട്ടു. അവർ സുരക്ഷിതരാണെന്നും ആല്‍വില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാവല്‍ വ്ലോഗറായ ആല്‍വിൻ പകർത്തിയ ദൃശ്യങ്ങള്‍ ദുരന്തത്തിൻ്റെ നേർക്കാഴ്ചയാണ്.

ആശ്വാസത്തിനിടയിലും ആശങ്ക

മകൻ്റെ നിർബന്ധം കാരണം അവസാനനിമിഷം നേപ്പാള്‍ യാത്ര ഒഴിവാക്കിയ ആർക്കിടെക്‌ട് ശങ്കർ ആശ്വാസത്തിലാണ്. ഈ ദിവസം അവിടെ ഉണ്ടാകേണ്ടതായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മകൻ വിലക്കി. അതിനാല്‍ പോയില്ല. അപകടത്തില്‍ ചില ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് ശങ്കർ. നേപ്പാളില്‍ കുറച്ച്‌ വർഷമായി ജോലി ചെയ്യുന്ന ആളാണ്. ഐക്യരാഷ്രസഭയുടെ സംഘത്തിലുണ്ടായിരുന്ന ആളാണ്. വളരെ ദുർബലമായ ഭൂപ്രകൃതിയാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആശങ്ക വർദ്ധിക്കുന്നു. മല ഇടിഞ്ഞ് വരുന്നു. ഗ്രാമങ്ങള്‍ അപ്രത്യക്ഷമാകുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അവിടെ കെട്ടിടനിർമ്മാണം നടക്കുന്നതെന്ന് ശങ്കർ ചൂണ്ടിക്കാട്ടി. ഉറപ്പില്ലാത്ത കെട്ടിടങ്ങളാണ് നിർമിക്കുന്നത്. അതിനാല്‍ അപകടത്തിൻ്റെ വ്യാപ്തി കൂടാം. കേരളത്തില്‍ നിന്ന് പോയ സംഘം സാഗാ എന്ന സ്ഥലത്താണ് നില്‍ക്കുന്നത്. മാനസരോവറില്‍ എത്തിയില്ല. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാല്‍ മാനസരോവറില്‍ എത്തിവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ശങ്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!