മലയാളിയുടെ വിമാനക്കമ്പനി വാങ്ങുന്നത് 40 പുത്തൻ വിമാനങ്ങള്‍, ചെലവ് 9400 കോടി; ഏറ്റവും വലിയ ഓര്‍ഡര്‍

കൊച്ചി: ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസുകള്‍ സദ്ധ്യമാക്കുന്ന ഫ്ളൈ 91 എയർലൈൻസ് 2024ല്‍ ആണ് പ്രവർത്തനം ആരംഭിച്ചത്.
തൃശൂർ കുന്നംകുളത്ത് കുടുംബവേരുള്ള മനോജ് ചാക്കോയുടെ ഉടമസ്ഥതയിലണ് കമ്പനി പ്രവർത്തിക്കുന്നത്. വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം പ്രവർത്തന പരിചയസമ്പത്തുള്ള മനോജ് ചാക്കോ കിംഗ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ചെറുപട്ടണങ്ങള്‍ കോർത്തിണക്കി സർവീസ് നടത്തുന്ന കേന്ദ്രസർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായാണ് ഫ്ളൈ91 സർവീസുകള്‍. ഇന്ത്യയുടെ ടെലഫോണ്‍ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് പേരില്‍ 91 ചേർത്തിട്ടുള്ളത്.

