പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി. സർക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ജോൺസൺ എബ്രഹാം പറഞ്ഞു.
ോൺസൺ എബ്രഹാമിന്റെ വാദത്തെ ഷാഫി പറമ്പിലും ബെന്നി ബെഹനാനും അജയ് തറയിലും പിന്തുണച്ചു. ബോർഡ്, കോർപ്പറേഷൻ നിയമനം 15 നുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമനത്തിനുള്ള മാർഗ രേഖ കെപിസിസി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎംശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യ സമിതിയിലാണ് ദീപ ദാസ് മുൻഷിയുടെ അഭിപ്രായ പ്രകടനം. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു.

