KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ കെട്ടിടം തകർന്നുവീണ് അപകടം: ആറ് മരണം

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം ആറായി. അഞ്ച് പേരെ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് പേരുടെ നില ഗുരുതരമെന്നാണ് വിവരം.

എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത് ഇന്നും തിരച്ചില്‍ തുടരും. ബേസ്‌മെന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 40 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.

അപകടത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മേഖലയിലെ അപകടനിലയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. കെട്ടിടങ്ങൾക്ക് നോട്ടീസ് കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!