KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 75 പേർക്കും. 157 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 13.11.2020

ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്, 157 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 75 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6038 പേര്‍

വീടുകളില്‍ 5484 പേരും സ്ഥാപനങ്ങളില്‍ 554 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6038 പേരാണ്. പുതിയതായി 568 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1034 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 195 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 346 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 108 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 38 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20201 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 992 പേര്‍ വിദേശത്ത് നിന്നെത്തിയവരും 778 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18431 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18619 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 212 ആയി. നിലവില്‍ 1370 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-1
ചെമ്മനാട്- 5
ചെങ്കള- 2
ചെറുവത്തൂര്‍- 10
എന്‍മകജെ- 2
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 10
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 2
കുമ്പള- 2
കുറ്റിക്കോല്‍- 6
മധൂര്‍- 1
മടിക്കൈ- 2
മുളിയാര്‍- 1
നീലേശ്വരം- 4
പടന്ന- 2
പള്ളിക്കര- 5
പിലിക്കോട്- 3
പുല്ലൂര്‍പെരിയ- 3
തൃക്കരിപ്പൂര്‍- 5
ഉദുമ-7

വെള്ളിയാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 3
ബളാല്‍-5
ബേഡഡുക്ക-6
ബെള്ളൂര്‍-1
ചെമ്മനാട്- 3
ചെങ്കള- 3
ചെറുവത്തൂര്‍- 6
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 14
കാറഡുക്ക- 1
കരിവെള്ളൂര്‍-1
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 5
കിനാനൂര്‍ കരിന്തളം- 28
കോടോംബേളൂര്‍- 4
കുമ്പള- 12
കുറ്റിക്കോല്‍- 2
മധൂര്‍- 5
മടിക്കൈ- 5
മംഗല്‍പാടി- 1
മഞ്ചേശ്വരം-1
മയ്യില്‍-1
മുളിയാര്‍-2
നീലേശ്വരം- 1
പടന്ന- 3
പൈവളിഗെ- 1
പള്ളിക്കര- 8
പനത്തടി- 4
പുല്ലൂര്‍പെരിയ- 4
പുത്തിഗെ-1
തൃക്കരിപ്പൂര്‍-13
ഉദുമ- 5
വെസ്റ്റ് എളേരി- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!