KSDLIVENEWS

Real news for everyone

ലഡാക്ക് : കുശോക് ബകുല റിംപോച്ചി വിമാനത്താവളം വികസന പാതയിൽ –

SHARE THIS ON

ലഡാക്ക്: ജമ്മു കാശ്‌മീര്‍ ലേയിലെ കുശോക് ബകുല റിംപോച്ചി വിമാനത്താവള സൗകര്യങ്ങള്‍ വിപുലികരിക്കപ്പെടുന്നു. ലഡാക്കിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് റിംപോച്ചി വിമാനത്താവളം. ഹിമാലയന്‍ പര്‍വ്വത നിരകളില്‍ സമുദ്രനിരിപ്പില്‍ നിന്ന് 10000 അടി ഉയരത്തിലാണ് വിമാനത്താവളം.

മേഖലയുടെ വിനോദസഞ്ചാര വികസനത്തിന് മുതല്‍കൂട്ടാകും വിമാനത്താവള വികസനം. കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളുവാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ തീരുമാനം – എഎന്‍ഐ റിപ്പോര്‍ട്ട്.

4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിലവിലെ ടെര്‍മിനല്‍ കെട്ടിടം. 19000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. മൂന്ന് എയറോബ്രിഡ്ജുകളുണ്ടാകും. എല്ലാ ആധുനിക സൗകര്യങ്ങളോടെയാകും വിമാനത്താവളം പുനഃസജ്ജ കരിക്കപ്പെടുക. ഇതിനായി 480 കോടി ചെലവഴിക്കപ്പെടും.

പ്രതിവര്‍ഷം 25 ലക്ഷം യാത്രക്കാരെ ഉള്‍കൊള്ളാന്‍ വിധമുള്ള സൗകര്യങ്ങളാണ് ഒരുക്കുക. വിമാന താവളത്തിന് നിലവില്‍ എട്ടു ലക്ഷം യാത്രക്കാരെ ഉള്‍കൊള്ളൂവാനേയാകൂവെന്ന് കുശോക് ബകുല റിംപോച്ചി വിമാനത്താവള ഡയറക്ടര്‍ സോനം നൂര്‍ബൂ പറഞ്ഞു. ലോക നിലവാരത്തിലുള്ള വിമാനത്താവളം 2022 അവസാനത്തോടെ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!