സ്മാര്‍ട്ട് ഫോണ്‍ വിലക്കയറ്റം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍; കാരണങ്ങള്‍ നിരത്തി വിദഗ്ദർ

മൊബൈല്‍ ഫോണുകളുടെ റീസെയില്‍ വിലയിലുണ്ടായ വര്‍ധന ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. 2026 മാത്രം വില 21 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ ലോകത്ത് ശരാശരി 15 ശതമാനം വര്‍ധനവാണ് റീടെയ്ല്‍ വിലയിലുണ്ടായത്. ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിലയാണ് ഇന്ത്യയില്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്.
എന്താണ് ഇന്ത്യയിലെ ഈ വിലവര്‍ധനവിന് കാരണം?
മൊബൈല്‍ ഫോണുകള്‍ക്ക് ഇന്ത്യയിലാണ് ഏറ്റവുമധികം വില കൂടിയതെന്ന് പറയുന്നതിന്റെ കാരണം വളരെ ലളിതമാണ്. ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ 51 ശതമാനവും 20,000 രൂപയില്‍ താഴെ വിലയുള്ള ‘ലോ-എന്‍ഡ്’, ‘മിഡ്-എന്‍ഡ്’ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. പ്രീമിയം സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് മേല്‍പ്പറഞ്ഞ റേഞ്ചുകളിലുള്ള ഫോണുകള്‍ക്കാണ് വിലക്കൂടിയത്.
പ്രീമിയം ഫോണുകളുടെ വില്‍പ്പന കൂടുതലുള്ള രാജ്യങ്ങളില്‍ ഈ വിലവ്യത്യാസം താരതമ്യേനെ കുറവാണ്.ചൈനയില്‍ 10 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യൂറോപ്പിലാകെ ശരാശരി 7 ശതമാനംവര്‍ധനയാണുണ്ടായത് യുഎസില്‍ 5 ശതമാനം വിലവര്‍ധനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഷ്യ പസഫിക് മേഖലയില്‍ 19 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഫോണുകള്‍ക്ക് പെട്ടെന്ന് വിലയുയരാനുള്ള ആഗോള കാരണങ്ങള്‍
എഐയ്ക്കായുള്ള ഹൈ ബാന്‍ഡ് വിഡത്ത് മെമ്മറിയ്ക്കായി ചിപ്പ് ഉത്പ്പാദകര്‍ കൂടുതലായി തങ്ങളുടെ ഫാക്ടറിയും വിഭവങ്ങളും കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതാണ് വിലവര്‍ധനവിന്റെ ഒരു കാരണം. ചിപ്പ് ക്ഷാമം, ബേസിക് മെമ്മറി കോമ്പണ്‍സിന്റെ ലഭ്യതക്കുറവും വിലക്കയറ്റവുമാണ് സ്മാര്‍ട്ട് ഫോണ്‍ വില ആഗോള തലത്തില്‍ തന്നെ കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്.

