സൗദിയിൽ 441 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 454 പേർക്ക് രോഗമുക്തി ; 20 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 441 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 454 പേര്‍ സുഖം പ്രാപിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,52,601 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,39,568 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5625 ആണ്.
7408 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 804 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

