നിയന്ത്രണം വിട്ട ബൈക്ക് കറിന്റെ സൈഡിലേക്ക് ഇടിച്ചു കയറി ; യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഈരയില്‍ക്കടവില്‍ നിയന്ത്രണം വിട്ട ബൈക്ക് കറിന്റെ സൈഡിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ അപകടമുണ്ടായ സ്ഥലത്തു നിന്നും 10 മീറ്ററോളം അകലേക്ക് ആണ് യുവാവ് തെറിച്ചു വീണത്. പനച്ചിക്കാട് വില്ലേജ് ഓഫിസ് ജീവനക്കാരനായ ഗോപാലകൃഷ്ണന്റെ മകന് ഗോകുല്‍ (20)ആണ് മരിച്ചത്. മണിപ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തില്‍ മറ്റൊരു ബൈക്കുമായി മത്സരിച്ച് ഓടിയെത്തിയാണ് ഗോകുല്‍ അപകടത്തില്‍പ്പെട്ടത്.

