KSDLIVENEWS

Real news for everyone

പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിൽ നിന്ന് 15.6 ലക്ഷം രൂപ കണ്ടെടുത്തു.

SHARE THIS ON

ചെറുവത്തൂർ • ദേശീയപാത ഞാണങ്കെ വളവിൽ കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെ ചന്തേര പൊലീസ് കസ്റ്റുഡിയിൽ എടുത്ത കാറിൽ നിന്ന് 15,63,500 രൂപ കണ്ടെടുത്തു . ഡവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ നിന്നാണ് പണം കണ്ടെടുത്തത് . തൊട്ടടുത്ത സീറ്റിനടിയിലും , കാറിന്റെ പിറകുവശത്തെ സീറ്റിൽ യാത്രക്കാർ ചാരിയിരിക്കുന്ന ഭാഗത്തും ഇതു പോലുള്ള രഹസ്യ അറകൾ ഉണ്ട് . കാറിൽ നിന്ന് കണ്ടെത്തിയത് കുഴൽപ്പണമാണെന്ന് സംശയിക്കുന്നു . ഡവറുടെ സീറ്റിനടുത്തുള്ള ഗ്ലാസ് തകർത്ത നിലയിലാണ് . കാറിലെത്തിയ ഒരു സംഘം മറ്റൊരു കാർ ആക്രമിക്കുന്നു എന്ന് അറിയിച്ചതിനെ തുടർന്ന് ചന്തേര എസ്ഐമാരായ മെൽബിൻ ജോസ് , കാറിൽ നിന്ന് കണ്ണൂർ കക്കാടെ നൗഫലിന്റെ ഡവിങ് ലൈസൻസ് കണ്ടുകിട്ടിയിരുന്നു . കണ്ണൂർ കൊളവല്ലൂരിലെ അബ്ദുൽ അസീസിന്റെ പേരിലുള്ളതാണ് കാർ . കാർ ഇയാൾ വാടകയ്ക്ക് നൽകി എന്നാണ് പൊലീസിനോട് പറഞ്ഞത് . സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . Advertisement വിവാഹാലോചനകൾ തുടങ്ങിയോ .. ? മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ സൗജന്യമായി രജിസ്ട്രർ ചെയ്യു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!