ജുമുഅ നിസ്കാരത്തിനായി പോയ ചിത്താരി സ്വദേശി ഹൃദയാഘാതം മൂലം ദുബായില്‍ കാറില്‍ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: ദുബായിലെ മുറിയില്‍ നിന്ന് ജുമുഅ നിസ്കാരത്തിനായി ഇറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം കാറില്‍ അന്തരിച്ചു. നോര്‍ത്ത് ചിത്താരി മീത്തല്‍ സ്വദേശി ടി.വി ഫിറോസാ(32)ണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. കാറിന്റെ മുന്‍ സീറ്റില്‍ സ്റ്റിയറിംഗില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫിറോസ് ദുബായില്‍ സഹോദരങ്ങള്‍ക്കൊപ്പം സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.
പരേതരായ മൊയ്തീന് ഹാജിയുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ഹാദിയ. സഹോദരങ്ങള്‍: അഷ്റഫ്, സൈനുദ്ദീന്‍, ഹമീദ്, ഹനീഫ, നാസര്‍, യൂസഫ്, ഇസ്മായില്‍, സൗദ ഫൗസിയ.

