നീലേശ്വരം പള്ളിക്കര മേൽപാലം ; അവസാനഘട്ടത്തിലേക്ക്, നിർമ്മാണം അതിവേഗത്തിൽ

നീലേശ്വരം ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപാലം പണി വേഗത്തിൽ . കിഴക്കു ഭാഗത്തെ 2 തൂണുകളുടെ പൈലിങ് പൂർത്തിയായതോടെ പടിഞ്ഞാറു ഭാഗത്തെ തൂണുകൾക്കുള്ള പൈലിങ്ങാണ് ഇപ്പോൾ പുരോഗമിക്കുന്നത് . 2 ആഴ്ചയ്ക്കകം ഇതും പൂർത്തിയാകുമെന്നാണു കണക്കു കൂട്ടൽ . തൂണുകൾ നിർമിച്ചു കഴിഞ്ഞാൽ പിന്നെ പിയർ ക്യാപും സീൽ ഗൈഡറുകളും സ്ഥാപിക്കുന്ന പണിയാണ് . ആകെ 8 തൂണുകളിൽ ദേശീയപാത അതോറിറ്റിക്കു കീഴിലെ 4 തൂണുകൾ നേരത്തെ പൂർത്തിയായിരുന്നു . 70 ശതമാനത്തിലധികം ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട് . പാലത്തിനു സ്പാനുകൾ സ്ഥാപിച്ചു തുടങ്ങുമ്പോൾ വാഹനങ്ങൾക്കു കടന്നു പോകാനായി 2 താൽക്കാലിക റോഡുകളും 4 കലുങ്കുകളും നേരത്തെ പണിതിരുന്നു . 2020 ഫെബ്രുവരിയിൽ പൂർത്തീകരിക്കാനിരുന്ന പണി അതിവർഷവും റെയിൽവേയുടെ സാങ്കേതികാനുമതി കിട്ടാതിരുന്നതുമാണ് വൈകിച്ചത് .

