ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ; വിവാദങ്ങൾ ചർച്ചയാകും

മലപ്പുറം : മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം.സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് എന്നിവര്‍ നേരിട്ടും ബാക്കി നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുക്കും. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് യോഗത്തില്‍ ചര്‍ച്ചയാകും.പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്ബാദനക്കേസുകളില്‍ കെ എം ഷാജിക്കെതിരെയുള്ള അന്വേഷണം, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷന്‍റെ മാറ്റം തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തേക്കും.

