KSDLIVENEWS

Real news for everyone

അമ്മ മരിച്ചതിനെ തുടർന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു

SHARE THIS ON

അമ്മ മരിച്ചതിനെ തുടർന്ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും (ഓനിച്ചൻ) പരേതയായ മേരിയുടെയും മകനായ ദീപു ജോൺ (33) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 7.45-ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് എൽ.എഫ്. സ്കൂൾ കവല ഭാഗത്തേക്ക് ബുള്ളറ്റിൽ വരികയായിരുന്നു ദീപു. ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിനു മുന്നിൽവെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിൽ നിന്ന് തെറിച്ചുപോയ ഇദ്ദേഹം എതിരേ വരികയായിരുന്ന റിക്കവറി വാഹനത്തിനടിയിൽപ്പെടുകയും തലയ്ക്ക് സാരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ ജീവൻനഷ്ടപ്പെടുകയുമായിരുന്നു.

രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ദീപുവിന്റെ മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു കുട്ടിയുണ്ട്. സഹോദരി: ദിവ്യ ജോൺ.

error: Content is protected !!