KSDLIVENEWS

Real news for everyone

കരിങ്കൊടിയുടെ പബ്ലിസിറ്റി ബിജെപി ഏറ്റെടുത്തു: യുവമോര്‍ച്ച പ്രതിഷേധങ്ങളെ പരിഹസിച്ച്‌ കെ.സി. വേണുഗോപാല്‍

SHARE THIS ON

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധങ്ങളെച്ചൊല്ലി യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതികരണങ്ങളെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി.

വേണുഗോപാല്‍ (K C Venugopal). കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ലഭിക്കേണ്ടിയിരുന്ന പ്രചാരണം ബിജെപി ഏറ്റെടുത്തുവെന്നാണ് വേണുഗോപാലിന്റെ പരിഹാസം.

“ലിജുവിന് ആറ് കരിങ്കൊടി കിട്ടി, എനിക്കും കരിങ്കൊടി കിട്ടി. പബ്ലിസിറ്റിക്ക് സല്യൂട്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ബിജെപി-കോണ്‍ഗ്രസ് വാക്പോരും പ്രതിഷേധങ്ങളും ശക്തമായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും വേണുഗോപാല്‍ വിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാർ ഒരു ഉപകരണം മാത്രമാണെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

അമിത് ഷാ ഗ്യാനേഷ് കുമാറിന് ആജീവനാന്ത സുരക്ഷ ഉറപ്പാക്കിയാണ് നിയമനം നടത്തിയതെന്നും തുടർന്ന് വോട്ടുകള്‍ വെട്ടിക്കുറച്ചെന്നുമുള്ള ആരോപണവും വേണുഗോപാല്‍ ഉന്നയിച്ചു. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ഒക്ടോബർ 2ന് മുംബൈയിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ഗ്യാനേഷ് കുമാറിനെതിരെയും പ്രതിഷേധങ്ങള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!