KSDLIVENEWS

Real news for everyone

ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന ഓപറേഷൻ തെളിമ; കാസര്‍കോട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് ഉപയോഗിച്ച 188 ലിറ്റര്‍ പാചക എണ്ണ പിടിച്ചെടുത്തു

SHARE THIS ON

കാസർകോട്: ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ തെളിമയുടെ ഭാഗമായി കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണ്‍ മേഖലകളില്‍ രണ്ട് ദിവസങ്ങളിലായി പ്രത്യേക പരിശോധന നടത്തി. ഭക്ഷ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 188 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതും സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ എസ്. സംഗീത് നേതൃത്വം നൽകി.

error: Content is protected !!