KSDLIVENEWS

Real news for everyone

പേർമുദെ പെരിയടുക്കയിലെ വർക്‌ഷോപ്പിനുനേരെ വീണ്ടും ആക്രമണം; 4 കാറുകളുടെ ചില്ലുകൾ അടിച്ചുതകർത്തു

SHARE THIS ON

കുമ്പള: പെർമുദെ പെരിയടുക്കയിലെ വർക്‌ഷോപ്പിനു നേരെ മൂന്നു ദിവസത്തിനിടെ വീണ്ടും അക്രമം. സ്ഥാപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന 4 കാറുകളുടെ ചില്ലുകൾ അജ്ഞാതൻ അടിച്ചുതകർത്തു. ടി.രോഹിതാക്ഷയുടെ ഉടമസ്ഥതയിലുള്ള ആദി ഓട്ടമൊബീൽ വർക്‌ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമം. വെള്ളിയാഴ്ച പുലർച്ചെ ഇതേ സ്ഥാപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തീയിട്ടു നശിപ്പിച്ചിരുന്നു. പൈവളിഗെ സ്വദേശി അബ്ദുൽ റഷീദിന്റെ പോളോ കാറാണ് അന്ന് അജ്ഞാതർ കത്തിച്ചത്. ഈ സംഭവത്തിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാത്രി വീണ്ടും അക്രമം അരങ്ങേറിയത്. രണ്ടു സംഭവങ്ങൾക്കും പിന്നിൽ ഒരേ വ്യക്തി തന്നെയാണെന്നാണ് ഉടമയുടെ സംശയം.

പെർമുദെ പെരിയടുക്കയിലെ വർക്‌ഷോപ്പിൽ‍ നിർത്തിയിട്ടിരുന്ന കാർ തീയിട്ട് നശിപ്പിച്ച നിലയിൽ

തീയിട്ടതിന്റെ ദൃശ്യങ്ങൾ വർക്‌ഷോപ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. വർ‌ക്‌ഷോപ് ഉടമയോടുള്ള വ്യക്തിവൈരാഗ്യമാകാം അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുമ്പള സിഐ ആർ.പി.അനൂപ് കൃഷ്ണ, എസ്എച്ച്ഒ എസ്.അനൂപ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പെർമുദെ പെരിയടുക്കയിലെ വർക്‌ഷോപ്പിൽ‍ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചുതകർത്ത നിലയിൽ
error: Content is protected !!