കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി വിദ്യാർഥി ആത്മഹത്യ ചെയ്തു

കൊച്ചി: കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി വിദ്യാർഥി ആത്മഹത്യ ചെയ്തു. എംഎ കോളേജ് വിദ്യാർഥി ആയേഷ്(20) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് ആയേഷ്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വ്യക്തപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 15ന് ഇതേ കോളേജിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യർഥിയായിരുന്നു മരിച്ചത്. ഇയർ ഔട്ട് ആകുമെന്ന മാനസിക സംഘർഷത്തെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കോളേജിൽ വിദ്യാർഥി പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു.

