KSDLIVENEWS

Real news for everyone

ഷാർജ പുസ്തകമേളയ്ക്ക് ഇന്ന് തിരശീലവീഴും; മഹാമാരിക്കാലത്തും പിന്തുണയുമായി വായനക്കാർ.

SHARE THIS ON

ഷാർജ : കഴിഞ്ഞ 10 ദിവസമായി എക്സ്പോ സെൻന്ററിൽ നടക്കുന്ന 39 -ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് തിരശീലവീഴും . മഹാമാരിക്കാലത്ത് അക്ഷരങ്ങളിലൂടെ സാന്ത്വനം പകർന്ന മേളയിൽ ഇപ്രാവശ്യവും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മലയാളം പുസ്തകങ്ങൾ . ആറാം നമ്പർ ഹാളിലെ എം 9 ൽ സ്ഥിതി . ചെയ്യുന്ന കേരളത്തിൽ നിന്നുള്ള പ്രസാധകരുടെ സ്റ്റാളുകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് . എന്നാൽ , കടുത്ത കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച ശേഷമേ ാളുകളിലേയ്ക്ക് കടത്തിവിടുന്നുള്ളൂ . പതിവുപോലെ ഇപ്രാവശ്യവും മലയാളം നോവലുകൾക്കും കഥകൾക്കും തന്നെയായിരുന്നു പ്രവാസലോകത്ത് വായനക്കാരേറെ . മുൻ പ്രവാസി കൂടിയായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ നിശബ്ദ സഞ്ചാരങ്ങൾ , കെ.ആർ. മീരയുടെ പുതിയ നോവൽ ഖബർ , ജി . ആർ . ഇന്ദുഗോപന്റെ ഡിറ്റക്ടീവ് പ്രഭാകർ തുടങ്ങിയ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു . സാമൂഹിക വിഷയങ്ങളും സംസ്കാരവും പ്രതിപാദിക്കുന്ന പുസ്തകങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്ന് ഡിസി ബുക്സ് സെയിൽസ് മാനേജർ ടി.പി.ജോർജ് പറഞ്ഞു . ഉള്ളടക്കത്തിന്റെ മേന്മ പ്രധാന വിഷയമാകുമ്പോൾ , എഴുത്തുകാരനിലെ വിശ്വാസവും പുസ്തകം തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണമാണ് . വൈക്കം മുഹമ്മദ് ബഷീർ , തകഴി , എം.ടി.വാസുദേവൻ നായർ , ഒ.വി.വിജയൻ , പുനത്തിൽ കുഞ്ഞബ്ദുല്ല , എം.മുകുന്ദൻ എന്നിവർ ഇന്നും പ്രിയപ്പെട്ടവർ തന്നെ . SERAAR കൂടാതെ , ഗാബിയേൽ ഗാർസിയ മാർകേസ് , പൗലോ കൊയ് ലോ , ഓർഹൻ പാമുക് , ഖാലിദ് ഹുസൈൻ , മരിയാ പുസോ , ജോസ് സാരമാഗോ ,ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ് , മനു എസ്.പിള്ള തുടങ്ങിയവരുടെ പുസ്തകങ്ങളുടെ മലയാളം വിവർത്തനങ്ങൾക്കും സ്ഥിരം വായനക്കാർ ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!