KSDLIVENEWS

Real news for everyone

സൗദി വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, എണ്ണപ്പാടവും ആക്രമിച്ചു

SHARE THIS ON

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം. ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണമുണ്ടായി. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമി‌ട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സൗദി അരാംകോയുടെ തെക്കുകിഴക്കൻ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിർത്തിയോട് ചേർന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ‍ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ അവശിഷ്ടം വീണ് രണ്ടു മരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപിടിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!