രക്തദാന ക്യാമ്പ് നടത്തി ഷാർജ ഐ എം സി സി

ഷാർജ : ഷാർജ ബ്ലഡ്ബാങ്കും ബ്ലഡ് ഡൊണേഴ്സ് കേരള .യു എ യിയുമായി സഹകരിച്ച് ഷാർജ ഐ എം സി സി ഷാർജ റോളയിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. വെള്ളിഴച്ച വൈകുന്നേരം റോള സഖ്വയറിൽ വെച്ച് നടന്ന ക്യാമ്പ് വിവിധ രാജ്യക്കാരായ നിരവധി പ്രവാസികൾ രക്തദാന ക്യാമ്പിൽ പങ്കാളികളായി. ക്യാമ്പിന് താഹിറലി പൊറാപ്പാട് , മനാഫ് കുന്നിൽ , കെ എം കുഞ്ഞി, ഉമ്മർ പാലക്കാട്, ‘ അനീസ് നീർവ്വേലി , യൂനുസ് അതിഞ്ഞാൽ ,അബ്ദുല്ല ബേക്കൽ ,റിയാസ് തിരുവനന്തപുരം , ഉബൈദ് മരുത്തടുക്കം, ജുനൈദ് പൊവ്വൽ എന്നിവർ നേതൃത്വം നൽകി

