തദ്ദേശ തെരഞ്ഞെടുപ്പ് ;
കാഞ്ഞങ്ങാട് നഗരസഭയിൽ 57,989 വോട്ടർമാർ ;
പുരുഷ വോട്ടർമാരെക്കാൾ 4,887 സ്ത്രീ വോട്ടർമാർ കൂടുതൽ.

കാഞ്ഞങ്ങാട്: അന്തിമ വോട്ടർപ്പട്ടികയിൽ കാഞ്ഞങ്ങാട് നഗരസഭയിൽ പുരുഷ വോട്ടർമാരെക്കാൾ 4,887 സ്ത്രീ വോട്ടർമാർ കൂടുതൽ. ഏറ്റവും കൂടുതൽ വോട്ടർമാർ പട്ടാക്കൽ വാർഡിലാണ്. കുറവ് കാഞ്ഞങ്ങാട് ടൗൺ വാർഡിലും. 13-ാം വാർഡിൽ പുരുഷ വോട്ടർമാരും സ്ത്രീവോട്ടർമാരും തുല്യമാണ്. അഞ്ച് വാർഡുകളിൽ വോട്ടർമാരുടെ എണ്ണം ആയിരത്തിൽ താഴെയാണ്.വാാർഡ് തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്.വാർഡ് നമ്പർ, പേര്, ആൺ, പെൺ, ആകെ എന്ന ക്രമത്തിൽ: 1. ബല്ലാകടപ്പുറം വെസ്റ്റ് (783, 908, 1691). 2. ബല്ലാകടപ്പുറം ഈസ്റ്റ് (505, 585, 1090). 3. കാഞ്ഞങ്ങാട് ടൗൺ (349, 404, 753). 4. അതിയാമ്പൂർ (599, 554, 1153). 5. ദുർഗ ഹയർസെക്കൻഡറി സ്കൂൾ (543, 607, 1150). 6. കാരാട്ട് വയൽ (494, 497, 991). 7. നെല്ലിക്കാട്ട (644, 735, 1379). 8. ഹയർ സെക്കൻഡറി സ്കൂൾ ബല്ലാ ഈസ്റ്റ് (1028, 1226, 2254). 9. എ.സി. നഗർ (617, 641, 1258). 10. അടമ്പിൽ (404, 700, 1104). 11. തോയമ്മൽ (565, 623, 1188). 12. ആറങ്ങാടി (536, 737, 1273). 13. എൻജി.ഒ. ക്വട്ടേഴ്‌സ് (563, 563, 1126). 14. മുനിസിപ്പൽ ഓഫീസ് (407, 459, 866). 15. ലക്ഷ്മിനഗർ (598, 673, 1271). 16. കാണിയാംകുളം (549, 666, 1215). 17. മാതോത്ത് (740, 847, 1587). 18. നിലങ്കര (535, 709, 1244). 19. കാഞ്ഞങ്ങാട് സൗത്ത് ഹയർസെക്കൻഡറി സ്കൂൾ (545, 672, 1217). 20. അരയി കാർത്തിക (639, 764, 1403). 21. ഭൂദാനംകോളനി (635, 702, 1337). 22. ചേടിറോഡ് ബിരിയൻപാറ (639, 780, 1419). 23. ഉപ്പിലിക്കൈ ഹൈസ്കൂൾ (520, 603, 1123). 24. പുതുക്കൈ (680, 777, 1457). 25. മധുരങ്കൈ (508, 623, 1131). 26. ഐങ്ങോത്ത് (640, 825, 1465). 27. പടന്നക്കാട് (789, 962, 1751). 28. തീർഥങ്കര (515, 584, 1099). 29. മരക്കാപ്പ് കടപ്പുറം (581, 750, 1331). 30. ഒഴിഞ്ഞവളപ്പ് (518, 601, 1119). 31. കരുവളം (645, 783, 1428). 32. കുറുന്തൂർ (670, 784, 1454). 33. ഞാണിക്കടവ് (675, 852, 1527). 34. മൂവാരിക്കുണ്ട് (611, 754, 1365). 35. പട്ടാക്കൽ (1062, 1264, 2326). 36. മുറിയനാവി (783, 921, 1704). 37. കല്ലൂരാവി (834, 1046, 1880). 38. ആവിയിൽ (685, 838, 1523). 39. കുശാൽനഗർ സൗത്ത് (606, 724, 1330). 40. ഹൊസ്ദുർഗ് കടപ്പുറം (740, 933, 1673). 41. കൊവ്വൽ (427, 520, 947). 42. ആവിക്കര (379, 439, 818). 43. മീനാപ്പീസ് (766, 803, 1569).കള്ളാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളായി

