KSDLIVENEWS

Real news for everyone

കാലാവസ്ഥാ വ്യതിയാനം ;
രാജ്യത്തെ കൂടിയ ചൂട് മംഗളൂരുവിൽ
നവംബർ മാസത്തിൽ സാധാരണ കാണാറുള്ള താപനിലയേക്കാൾ മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ മംഗളൂരുവിൽ അനുഭവപ്പെടുന്ന ചൂട്.

SHARE THIS ON

രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ് മംഗളൂരുവിൽ നിലവിലുള്ളത്. ബുധനാഴ്ച ഇന്ത്യയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില മംഗളൂരുവിൽ അനുഭവപ്പെട്ട 35.9 ഡിഗ്രി സെൽഷ്യസ് ആണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും സാക്ഷ്യപ്പെടുത്തുന്നു.
നവംബർ മാസത്തിൽ സാധാരണ കാണാറുള്ള താപനിലയേക്കാൾ മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ മംഗളൂരുവിൽ അനുഭവപ്പെടുന്ന ചൂട്.
അതേ സമയം മംഗളൂരു പ്രദേശങ്ങളിൽ പുലർച്ചെ താപനില കുത്തനെ താഴുന്നുമുണ്ട്. മിക്ക ദിവസങ്ങളിലും പുലർച്ചെ മൂടൽമഞ്ഞും ഉണ്ടാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!