KSDLIVENEWS

Real news for everyone

പൊവ്വൽ ട്രിയാങ്കിൾ ബഫെ സപ്ലൈ ടീമിന്റെ പതിനഞ്ചാം വാർഷികാഘോഷവും,ക്രിക്കറ്റ് പ്രീമിയർ ലീഗും ഇന്ന്: വൈകിട്ട് -4-മണിമുതൽ ചെർക്കള നൂൺ അറീന ടർഫിൽ വെച്ച് പ്രീമിയർ ലീഗ് നടക്കും

SHARE THIS ON

കാസർഗോഡ്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ കാറ്ററിംഗ് സർവീസ് ബോയ്സ് ടീമായ ‘ട്രിയാങ്കിൾ ബഫെ സപ്ലൈ’ ടീമിന്റെ 15 ആം വാർഷികാഘോഷവും
ക്രിക്കറ്റ്‌ പ്രീമിയർ ലീഗും. നാളെ 2026 നവംബർ -2 ന് വൈകിട്ട് -5- മണിമുതൽ
ചെർക്കള നൂൺ അറീന ടർഫിൽ വെച്ച് നടക്കും.

കുക്കിങ് കാറ്ററിംഗ് ബഫെ സപ്ലൈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ആദ്യമായി ഒരു പ്രീമിയർ ലീഗ് നടത്തി
പുതിയൊരു  മാറ്റത്തിന് തിരി കൊളുത്തിയ ടീമാണ് ട്രിയാങ്കിൾ. ട്രിയാങ്കിൾ കൂട്ടായ്മയിലെ കായിക പ്രതിഭകളെ അണിനിരത്തിയുള്ള ക്രിക്കറ്റ് പ്രീമിയർ ലീഗിന് മുന്നോടിയായി വലിയ രീതിയിലുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പ്രസ്തുത പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ വി പി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യും.

ട്രിയാങ്കിൾ ഡയറക്ടർ ജാസർ പൊവ്വൽ സ്വാഗതം പറയും, കബീർ വളപട്ടണം അധ്യക്ഷത വഹിക്കും. കാസർകോട് കിംസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ  ഡോക്ടർ പ്രസാദ് മേനോൻ, കർഷകശ്രീ മിൽക്ക് ഡയറക്ടർ ഇ.അബ്ദുൽകുഞ്ഞി,ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ കാസർകോട് ജില്ല ജനറൽ സെക്രട്ടറി സാദിഖ് നെല്ലിക്കുന്ന്, കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കാസർഗോഡ്  മണ്ഡലം ജനറൽ സെക്രട്ടറി താജുദ്ദീൻ നെല്ലിക്കുന്ന്,ഫ്രെണ്ട്സ് പൊവ്വൽ ചെയർമാൻ മജീദ് പള്ളിക്കാൽ,കരീം കപ്പണക്കാൽ എന്നിവർ മുഖ്യാതിഥിയായി സംബന്ധിക്കും.


പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി 
സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!