KSDLIVENEWS

Real news for everyone

ഇസ്രായേൽ അടുത്തതായി തുര്‍ക്കിയേയും സൗദിയേയും ആയിരിക്കും ലക്ഷ്യമിടുകയെന്ന് ഇറാന്റെ മുന്നറിയിപ്പ്

SHARE THIS ON

ടെഹ്‌റാന്‍: ഇസ്‌റാഈല്‍ അടുത്തതായി തുര്‍ക്കിയേയും സഊദിയേയും ആയിരിക്കും ലക്ഷ്യമിടുകയെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെതിരായി അന്തിമ യുദ്ധത്തിന് വരുന്ന അമേരിക്കക്കുമുമ്പില്‍ കീഴടങ്ങുകയില്ലെന്ന പ്രഖ്യാപനവുമായി ഇറാന്റെ പരമോന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി രംഗത്തുവന്നു. തങ്ങളുടെ ഏഴ് ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുമായുള്ള ചര്‍ച്ച മുന്നോട്ടു പോകുകയുള്ളൂ എന്ന് അദ്ദേഹം വിശദമാക്കി.

ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കേണ്ട കേന്ദ്രങ്ങളുടെ പട്ടികയും പുറത്ത് വിട്ട ഇറാന്‍ റഷ്യയില്‍ നിന്ന് പുതിയ സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങുമെന്ന സൂചനയും പ്രകടമാക്കി. പാര്‍ലമെന്റ് സ്പീക്കര്‍ എം ബി ഗാലിബാഫിന്റെ സ്ഥാനത്ത് ഇറാന്റെ ചര്‍ച്ചകളിലെ നിലപാടുകളിലും പൊതു പ്രസ്താവനകളിലും ഇപ്പോള്‍ മുഖ്യ റോളിലുള്ളത് കടുത്ത നിലപാടുകാരനായ ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹസിന്‍ റിസായിയാണ്.

അമേരിക്കന്‍ ഭീഷണികളെ നേരിടാനുറച്ചുള്ള നീക്കങ്ങളാണ് ടെഹ്‌റാനില്‍ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഹോര്‍മൂസില്‍ ഇറാന്റെ മേല്‍ക്കൈ നഷ്ടപ്പെടുത്തുന്ന ഉപാധികള്‍ തിരുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!