KSDLIVENEWS

Real news for everyone

ആറ് വയസ്സുകാരൻ മുഹ്സിന്റെ മുങ്ങി മരണം ; നാടിന്റ ദുഃഖമായി.

SHARE THIS ON

ബദിയഡുക്ക ; ഭിത്തിയില്ലാത്ത വെള്ളക്കെട്ടിൽ ആറ് വയസ്സുകാരൻ മുങ്ങിമരിച്ചത് നാടിന്റ ദുഃഖമായി . ഇന്നലെ ഉച്ചക്ക് 2 മണിക്കാണ്, ചൗക്കി നീര്‍ച്ചാലിലെ അബ്ദുല്‍ ലത്വീഫ്- മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്സിന്‍(ആറ്) ആണ് മരണപ്പെട്ടത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കുടുംബ സമേതം മാന്യയിലെ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു.
കളിച്ചു കൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
ബന്ധു വീട്ടിൽ നിന്നും 200 മീറ്റർ ദൂരത്താണ് വെള്ളക്കെട്ട് . പരിസരവാസികളൊന്നും ഇതിലെ വെള്ളം ഉപയോഗിക്കാറില്ല . വാഹനം കഴുകാനാണ് ഇതിലെ വെള്ളം ഉപയോഗിക്കുന്നത് . കന്നുകാലികൾ ഇതിൽ നീരാടാറുണ്ട് . പാറക്കെട്ടിൽ കെട്ടിനിൽക്കുന്ന വെള്ളം വറ്റാറില്ല . മുതിർന്നവർ മുങ്ങാൻ പാകത്തിലല്ല വെള്ളക്കെട്ടിലെ വെള്ളമുള്ളത് . കുട്ടികൾ മുങ്ങി പോകാനിടയുണ്ട് . അടിഭാഗം ചെളിയാണ് . വെള്ളക്കെട്ടിനു വേലി കെട്ടണമെന്ന ആവശ്യം ശക്തമാണ് .
സഹോദരങ്ങള്‍: മുസമ്മില്‍, മുര്‍ത്തദ, ദിവാന്‍.
മൊഗ്രാല്‍പുത്തുര്‍ കല്ലങ്കൈ യു പി സ്‌ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹ്സിന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!