KSDLIVENEWS

Real news for everyone

ശ്രീകാര്യം കൊലപാതകം: പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍

SHARE THIS ON

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍. ഐശ്വര്യയാണ് അറസ്റ്റിലായത്. അഭിരാമിന്റെ കൊലപാതകത്തെ കുറിച്ച് ഐശ്വര്യക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാനും ഐശ്വര്യ കൂട്ടുനിന്നതായും കണ്ടെത്തി.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ, ഉമർ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഐശ്വര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!