KSDLIVENEWS

Real news for everyone

കൊച്ചിയിൽ ജന്തർ മന്തർ’; സിജെപി പ്രതിഷേധം, മുൻനിരയിൽ പ്രകാശ് രാജ്, അഭിജീത്ത് ദിപ്‌കെ എത്തി

SHARE THIS ON

കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ‘ജന്തർ മന്തർ കൊച്ചിയിൽ’ എന്ന പേരിൽ നടക്കുന്ന പ്രതിഷേധറാലിയുടെ മുൻനിരയിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ അണിനിരന്നു.

മാർക്കറ്റ് റോഡിൽ നിന്ന് രാജേന്ദ്ര മൈതാനത്തേക്ക് നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. രാജേന്ദ്ര മൈതാനിയിൽ വെച്ചാണ് മാർച്ചിന്റെ സമാപന സമ്മേളനം നടക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ സമ്മേളനത്തിൽ പ്രസംഗിക്കും. ഇതിനായി അദ്ദേഹം കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഡൽഹിയിലെ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലായ ശേഷം അഭിജീത്ത് ദിപ്‌കെ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ അഭിജീത്ത് ദിപ്‌കെ മാധ്യമങ്ങളോട് പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയിൽ കേരളത്തിൽ നിന്ന് വലിയ എണ്ണം അംഗങ്ങളുണ്ട്. സംഘാടകരുടേയും പ്രകാശ് രാജിന്റേയും ക്ഷണം സ്വീകരിച്ചാണ് താൻ കേരളത്തിലെത്തിയതെന്നും ദിപ്‌കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!