KSDLIVENEWS

Real news for everyone

‘പി ജയരാജനെ വെറുതേവിട്ടത് സങ്കടകരം, ശാപം ഏൽക്കാതിരിക്കട്ടെ, കാവ്യനീതിയുണ്ടാവും’- സുരേഷ് ഗോപി

SHARE THIS ON

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ പി ജയരാജനുൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം ഇവർക്ക് ഏൽക്കാതിരിക്കട്ടെ. കൊലപാതകത്തിൽ കാവ്യനീതിയുണ്ടാകും എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്.

കേസിൽ 32-ാം പ്രതിയായിരുന്നു പി ജയരാജൻ. ടി.വി രാജേഷ് 33-ാം പ്രതിയും. ഇവരുൾപ്പെടെ 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. രണ്ടുപേർ മരിച്ചിരുന്നു. പ്രതികളിൽ 13 പേരെ കുറ്റക്കാരായി കണ്ടെത്തി. 18 പേരെ വെറുതേ വിട്ടിരുന്നു. വെറുതേ വിട്ടവരിൽ എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടുന്നുണ്ട്.

14 വർഷത്തിനുശേഷമാണ് കേസിലെ വിധി വന്നത്. കേസിൽ ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!